ഗ്രാമീണ കാഴ്ചയുടെ സ്വർഗ്ഗമാണിത് ........
ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കായി നൂറനാട് എന്ന ഗ്രാമത്തിൽ വ്യാപിച്ച് കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് കരിങ്ങാലി പുഞ്ച. പച്ചപ്പണിഞ്ഞ, വെള്ളത്താൽ നിറഞ്ഞ സുന്ദരമായ ഈ ഗ്രാമഭംഗി ആരെയും ആകർഷിപിച്ചുപോകും.
തോടും പാടങ്ങളും ഒക്കെ ചേർന്ന പ്രകൃതിരമണീയമായ ഗ്രാമം ആദ്യകാഴ്ചയില്‍ തന്നെ അതിസുന്ദരം.
ഉപജീവനത്തിനും വിനോദത്തിനുമായി മീന്‍പിടിക്കുന്നവരെ ഇവിടെ കാണാൻ സാധിക്കും, വേണമെങ്കിൽ അവർക്കൊപ്പം കൂടാം. സഞ്ചാരികളുടെ ഇഷ്ട സ്ഥലം മാത്രമല്ല ഇവിടം. ഫൊട്ടോഗ്രഫർമാരുടെും ഇഷ്ട സ്ഥലം കൂടിയാണ് കരിങ്ങാലി പുഞ്ച. സൂര്യന്റെ ഉദയാസ്തമയ സമയത്താണ് കരിങ്ങാലിപുഞ്ച കൂടുതൽ സുന്ദരിയാകുന്നത്. ആ കാഴ്ച ആസ്വദിക്കാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
വിവിധയിനം പക്ഷികളുടെ സങ്കേതമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ്. നിരവധി ഇനത്തിലുള്ള ദേശാടനക്കിളികളും പ്രാദേശിക പക്ഷികളും നിറഞ്ഞ പക്ഷി ഗ്രാമമെന്നും അറിയപ്പെടുന്നതാണ് നൂറനാട് ഗ്രാമം.
തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി പ്രകൃതിയോടൊപ്പം ഇരിക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്കു നല്ലൊരു ഉത്തരമാണ് കരിങ്ങാലി പുഞ്ച എന്ന ഈ പ്രകൃതിസുന്ദരി.....
ആസ്വദിക്കാം സുന്ദര പ്രകൃതി കാഴ്ച.
പുഞ്ചപാടത്ത് വൈകുന്നേരങ്ങളിൽ അല്പസമയം കുട്ടവഞ്ചി സവാരിയും, പെഡൽ ബോട്ട് റൈഡും നടത്താം...
ഇവിടെ നിന്നും 40 km അകലെയുള്ള കോന്നി അടവിവരെ കുട്ടവഞ്ചി സവാരിക്ക് പോകുമ്പോൾ വളരെ ഈസിയായി എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് ഇതൊക്കെ സാധ്യമാകുന്നത് തന്നെ വളരെ സന്തോഷമുണ്ടാക്കുന്നു
ഗ്രാമങ്ങളിൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു അവ ഇതുപോലെ പ്രയോജപ്പെടുത്തിയാൽ ഉറപ്പായും ടൂറിസം മെച്ചപ്പെടുന്നതാണ്...
കുട്ടവഞ്ചി ₹300 for 4 people
പെഡൽ ബോട്ട് ₹100 for 2 people
തുഴച്ചിൽ വള്ളം ₹200.
നൂറനാട് പടനിലം വഴിയും പന്തളം കുടശനാട് വഴിയും കരിങ്ങാലി പുഞ്ചയിലെ ടൂറിസം കേന്ദ്രത്തിലേക്ക് എത്താം.
ശാന്തിതീരം വില്ലേജ് ടൂറിസം Ph.8157050418
#കരിങ്ങാലിപുഞ്ച
No comments:
Post a Comment