Tuesday, 18 January 2022

അഞ്ചുമലപ്പാറ

#അഞ്ചുമല_പാറ
കൊല്ലം ജില്ലയിലെ എനാദിമംഗലം ഗ്രാമത്തിൽ കുന്നിട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് അഞ്ചുമാല പാറ. ഈ ചെറിയ പ്രദേശം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. ചരിത്രപരമായ നിരവധി വിശ്വാസങ്ങളും ഐതീഹ്യ കഥകളും അഞ്ചുമല പാറയ്ക്ക് ഉണ്ട്.. "പഴമയിൽ മലവെട്ടി വിത്തുവിതച്ച് കരനെൽകൃഷി നടത്തിയ സ്ഥലമായിരുന്നു ഇവിടെ. വിത്ത് പാകമായപ്പോൾ നെല്ലിന് പകരം മങ്ക് കിട്ടിയപ്പോൾ കർഷകർ അതെല്ലാം അഞ്ചുമലയിലെ പാറയുടെ മുകളിൽ ഉപേക്ഷിച്ചുപോയി. മൂന്ന് നാളുകൾക്ക് ശേഷം കന്നുകാലികൾക്ക് തീറ്റതേടി ഇവിടെയെത്തിയ കർഷകർ കണ്ടത് മങ്കെല്ലാം നെല്ലായി കിടക്കുന്നതാണ്. മാത്രമല്ല ആയിരം തുണിപ്പറ അളന്നിട്ടും അത് തീരുന്നുമില്ല. ഇങ്ങനെ അഞ്ചുമലപ്പാറ ആയിരംതുണിപ്പാറയുമായി മാറി." അതിനാൽ ഇതിനെ 'ആയിരം തൂണി മല' എന്നും വിളിക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള മലകളിൽ ഒന്നാണ് അഞ്ചുമല പാറ. ഈ പ്രദേശത്തിന്റെ മനോഹരമായ കാഴ്ച ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പതിവ് സ്ഥലം കൂടിയാണ്. കുറ്റിച്ചെടികളും മരങ്ങളും കൊണ്ട് പച്ചപുതച്ച കുന്നുകൾക്കിടയിലൂടെ അതി സഹസികമായി കയറി പ്രകൃതിയുടെ മനോഹാരിത അസ്വതിക്കാം. ഏറ്റവും മനോഹരമായ സൂര്യോദയങ്ങളും, സൂര്യാസ്തമയങ്ങളും ആസ്വദിക്കാൻ കഴിയുന്ന സ്ഥലം കൂടിയാണിവിടം.
ജില്ലയിലെ ടൂറിസത്തിന് അഞ്ചുമല പാറ അനന്തമായ സാധ്യതകളാണ് കാട്ടിത്തരുന്നത്. ഇവിടെ എത്തിയാൽ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സമീപ പ്രദേശങ്ങളുടെ എല്ലാം ദൂരക്കാഴ്ച ദൃശ്യമാകും. പ്രദേശവാസികൾക്ക് മലനട ക്ഷേത്രവുമായി ബന്ധമുള്ള പാറയാണിത്. അതുകൊണ്ട് തന്നെ അതിന്റേതായ പരിശുദ്ധിയോടെയും വിശ്വസത്തിലുമാണ് അവർ ഇവിടേക്ക് എത്തുന്നത്. പാറയ്ക്ക് മുകളിൽ ഒരിക്കലും വറ്റാത്ത കുളവുമുണ്ട്. മഴക്കാലത്തും, ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഉയരമുള്ള പാറയുടെ ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുന്നതും അത് ഒഴുകിമാറുന്നതും കാണുന്നതിനായിട്ടാണ് ഇവിടേക്ക് കൂടുതലും ആളുകൾ എത്തുന്നത്. സാഹസിക ടൂറിസത്തിന് നല്ല സാധ്യത ഉള്ള സ്ഥലം കൂടിയാണിവിടം. ഒരുപക്ഷെ ഭാവിയിൽ ഒരു നല്ല ടൂറിസ്റ്റ് സ്പോട്ട് ആയി മാറാനും സാദ്ധ്യതകൾ ഏറെ... Nb: എപ്പോഴും പറയാറുള്ള മറ്റൊരു കാര്യം. മാലിന്യവും പ്ലാസ്റ്റിക് വേസ്റ്റും നിക്ഷേപിക്കാൻ ആണെങ്കിൽ ദയവായി ആരും അവിടേക്കു പോകരുതേ എന്നൊരു അപേക്ഷയുണ്ട്...🙏🙏 പ്രാദേശികമായ പൊതുഗതാഗതമായ ബസ്സുകൾ, ക്യാബ് സേവനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ സഹായത്തോടെ ഇവിടേയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും...

Monday, 3 January 2022

കരിങ്ങാലി പുഞ്ച..

#കരിങ്ങാലി_പുഞ്ച❤️

ഗ്രാമീണ കാഴ്ചയുടെ സ്വർഗ്ഗമാണിത് ........ ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കായി നൂറനാട് എന്ന ഗ്രാമത്തിൽ വ്യാപിച്ച് കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് കരിങ്ങാലി പുഞ്ച. പച്ചപ്പണിഞ്ഞ, വെള്ളത്താൽ നിറഞ്ഞ സുന്ദരമായ ഈ ഗ്രാമഭംഗി ആരെയും ആകർഷിപിച്ചുപോകും.



തോടും പാടങ്ങളും ഒക്കെ ചേർന്ന പ്രകൃതിരമണീയമായ ഗ്രാമം ആദ്യകാഴ്ചയില്‍ തന്നെ അതിസുന്ദരം. ഉപജീവനത്തിനും വിനോദത്തിനുമായി മീന്‍പിടിക്കുന്നവരെ ഇവിടെ കാണാൻ സാധിക്കും, വേണമെങ്കിൽ അവർക്കൊപ്പം കൂടാം. സഞ്ചാരികളുടെ ഇഷ്ട സ്ഥലം മാത്രമല്ല ഇവിടം. ഫൊട്ടോഗ്രഫർമാരുടെും ഇഷ്ട സ്ഥലം കൂടിയാണ് ക‍രിങ്ങാലി പുഞ്ച. സൂര്യന്റെ ഉദയാസ്തമയ സമയത്താണ് കരിങ്ങാലിപുഞ്ച കൂടുതൽ സുന്ദരിയാകുന്നത്. ആ കാഴ്ച ആസ്വദിക്കാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
വിവിധയിനം പക്ഷികളുടെ സങ്കേതമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ്. നിരവധി ഇനത്തിലുള്ള ദേശാടനക്കിളികളും പ്രാദേശിക പക്ഷികളും നിറഞ്ഞ പക്ഷി ഗ്രാമമെന്നും അറിയപ്പെടുന്നതാണ് നൂറനാട് ഗ്രാമം.
തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി പ്രകൃതിയോടൊപ്പം ഇരിക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്കു നല്ലൊരു ഉത്തരമാണ് കരിങ്ങാലി പുഞ്ച എന്ന ഈ പ്രകൃതിസുന്ദരി.....
ആസ്വദിക്കാം സുന്ദര പ്രകൃതി കാഴ്ച. പുഞ്ചപാടത്ത് വൈകുന്നേരങ്ങളിൽ അല്പസമയം കുട്ടവഞ്ചി സവാരിയും, പെഡൽ ബോട്ട് റൈഡും നടത്താം...
ഇവിടെ നിന്നും 40 km അകലെയുള്ള കോന്നി അടവിവരെ കുട്ടവഞ്ചി സവാരിക്ക് പോകുമ്പോൾ വളരെ ഈസിയായി എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് ഇതൊക്കെ സാധ്യമാകുന്നത് തന്നെ വളരെ സന്തോഷമുണ്ടാക്കുന്നു ഗ്രാമങ്ങളിൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു അവ ഇതുപോലെ പ്രയോജപ്പെടുത്തിയാൽ ഉറപ്പായും ടൂറിസം മെച്ചപ്പെടുന്നതാണ്... കുട്ടവഞ്ചി ₹300 for 4 people പെഡൽ ബോട്ട് ₹100 for 2 people തുഴച്ചിൽ വള്ളം ₹200.
നൂറനാട് പടനിലം വഴിയും പന്തളം കുടശനാട് വഴിയും കരിങ്ങാലി പുഞ്ചയിലെ ടൂറിസം കേന്ദ്രത്തിലേക്ക് എത്താം. ശാന്തിതീരം വില്ലേജ് ടൂറിസം Ph.8157050418 #കരിങ്ങാലിപുഞ്ച

Popular Now

ഹൈദരാബാദ് 𝙃𝙮𝙙𝙚𝙧𝙖𝙗𝙖𝙙

𝗥𝗢𝗔𝗗 𝗧𝗥𝗜𝗣 𝗧𝗢, #𝙃𝙮𝙙𝙚𝙧𝙖𝙗𝙖𝙙   ഏറെ നാളത്തെ ആഗ്രവും കാത്തിരിപ്പും ആയിരുന്നു  ഹൈദരാബാദ്. എങ്ങനെ പോകണണം എപ്പോൾ പോകണം എന്നൊന്നും ...