Wednesday, 10 November 2021

തോട്ടപ്പള്ളി ബീച്ച്

നമ്മുടെ ചുറ്റുവട്ടത്ത് ഒളിഞ്ഞു കിടക്കുന്ന ചില നല്ല കഴ്ചകളുണ്ട്. ചിലത് നമ്മൾ കാണാതെ പോകുന്നതും. അങ്ങനെ അടുത്തിടക്ക് ആകസ്മികമായി ഉള്ള ഒരു സന്ദർശനം വല്ലാതെ മനസ്സിനെ ആകർഷിച്ചു.. നിരവധിതവണ ഇതുവഴി പോയപ്പോഴും ഇങ്ങനെ ഒരു സുന്ദരമിടം ഇവിടെ ഉണ്ടാരുന്നോ എന്നൊക്കെ അറിയാതെ ചിന്തിച്ചുപോകും... 

travel_with_nature

തോട്ടപ്പള്ളി സ്പിൽ വേ- നാഷണൽ ഹൈവേ 66 (Old-47) യിൽ കൂടി കടന്നുപോകുന്ന ഏതൊരു വ്യെക്തികൾക്കും അറിയാവുന്ന ഒന്നാണ്. "അലപ്പുഴയിൽ നിന്ന് 20 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തോട്ടപ്പള്ളിയിലെ സ്പിൽ‌വേ 1954 ലാണ് നിർമ്മിച്ചത്. തെക്കുപടിഞ്ഞാറൻ കാലവർഷം കാരണം കുട്ടനാടിലെ നദികളിൽ വെള്ളപ്പൊക്കം കൂടുമ്പോൾ ആ വെള്ളം നേരിട്ട് അറബിക്കടലിലേക്ക് തിരിച്ചുവിടും. ഈ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണീ സ്പിൽവേ നിർമ്മിച്ചത്". പറഞ്ഞു വന്നത് എന്തണെന്നു വെച്ചാൽ പൊഴിമുഖത്തോടു ചേർന്ന് തൊട്ടപള്ളി ബീച്ച് എന്ന അപ്രസക്തമായ ഒരു ചെറിയ ബീച്ച് ഉണ്ട് എന്നുള്ളതാണ്. അതിനരുകിൽ ചെറിയ ഒരു കാറ്റാടിത്തോട്ടം കൂടി ഉള്ളതാണ് എന്നെ വല്ലാതെ ആകർഷിച്ചത്.... 



പൊതുവെ പ്രധാന ബീച്ചുകൾ ജില്ലയിൽ ഉള്ളതുകൊണ്ടു സൗകര്യപൂർവം ആൾക്കാർ തഴഞ്ഞിട്ടതുമാകാം, അങ്ങനെ ആർക്കുമാർക്കും അറിയാതെ പോയതിവിടം. വൈകുന്നേരങ്ങൾ ഇവിടം നല്ല കാഴ്ചകൾ സമ്മാനിക്കുന്നതോടൊപ്പം അല്പം അധികം തിരക്കില്ലാത്ത ശാന്തസുന്ദരമായ ഒരു അന്തരീക്ഷം നമ്മുക്ക് പ്രധാനം ചെയ്യുന്നു. പൊഴിമുഖവും അതിനോട് ചേർന്ന് കിടക്കുന്ന വിശാലമായ കടൽത്തീരവും, പൊഴിമുറിക്കുമ്പോൾ ബാക്കിയാവുന്ന മണൽ കൂനകളും ഒരു തരത്തിൽ ചെറിയ ഒരു വെത്യെസ്തത നൽകുന്നു.. മരുഭൂമിയിൽ കാൽ പൂണ്ടുപോകുന്ന അതെ ഫീൽ തന്നെ ഈ മണൽക്കൂനകളിൽ കയറുമ്പോൾ. ചെറിയ ഒരു "sand expedition" എന്നൊക്കെ വേണേൽ പറയാം.. 



നിലവിൽ ഇവിടെ ഒരു സ്നാക്സ് ആൻഡ് ടീ, ഐസ് ക്രീംസ് അത്യാവശ്യം ഫുഡുകൾ എന്നിവക്കായി ഒരു ചെറിയ ഷോപ്പ് ഉണ്ട്. കേരള ടൂറിസത്തിന്റെ കീഴിൽ ഇനിയും വികസിക്കാൻ സാധ്യതകൾ ഏറെ ഉണ്ടെന്നൊക്കെ അറിയാൻ സാധിച്ചു...ഇടക്കിടക്കൊക്കെ ചെറു ഫാമിലികൾ സായാഹ്നം ചിലവഴിക്കാൻ ഉണ്ടാകാറുണ്ട്. അത്യാവശ്യം ഫോട്ടോ ഫ്രെമുകളുടെ ഒരിടം കൂടിയാണിവിടം. സുരക്ഷക്കായി പിങ്ക് പോലീസ് പെട്രോളിങ്ങും ഉണ്ടാകാറുണ്ട്...


Thottapally West Pine Forest

Harbour Road, near Pine Forest, Thottappally, Purakkad, Kerala 688561

https://maps.app.goo.gl/Kq7JKKQx9CjH3okB9

Friday, 29 October 2021

ക്‌ളാവരയും മന്നവന്നൂരും പിന്നെ ധനുഷ്കൊടിയും

ക്ലാവര എന്ന സ്വപ്നം...

പേര് ചിലർക്കൊക്കെ പരിചിതമെങ്കിലും അധികമാരും കേട്ടില്ലെന്നു കരുതുന്നു.. 

ഇതൊരു പഴയ യാത്രയാണ്, അത്ര പഴകിയിട്ടില്ല മനസ്സിൽ.. അങ്ങനെയാണ് ചില യാത്രകളിങ്ങനെ മനസ്സിൽ മായാതങ്ങനെ കിടക്കും...ഇടക്കൊക്കെ പൊടിതട്ടി ഉയർത്തെഴുന്നേറ്റു വരുകയും ചെയ്യും....  

ക്ലാവര എന്ന സ്വപ്നത്തെ തേടിപ്പിടിക്കാൻ കൂട്ടുകാരുമൊത്തു.. 

അടുത്തടുത്തായി വന്ന, 

             പണിമുടക്കിന്റെ രണ്ടുനാൾ മുന്നെയാണ് എന്നോ പറഞ്ഞു വെച്ചെന്നപോലെ ട്രിപ്പടിപ്പൻ ചെങ്ങായിയായ അബു വിന്റെ കാൾ...         'മച്ചാനെ രണ്ടു ദിവസം പണിമുടക്കാണ്.. 'എങ്ങോട്ടേലും വിട്ടാലോ... 😉 ഒന്നും മറുത്തുപറയാൻ തോന്നാത്ത നിമിഷത്തിൽ പിന്നെന്തു വിട്ടേക്കാം എന്നു ഞാനും....രണ്ടുപേരു പോരാ... ട്രിപ്പിന്റെ ഇമ്പത്തിനു രണ്ടെണ്ണത്തിനേം കൂടി പൊക്കണം....തോളിൽ കൈയിട്ടു നടക്കുന്നവനെ ഒഴിവാക്കിയെട്ടെന്തു ട്രിപ്പ്‌... എന്ത് ഹരം....🤩നുമ്മ ചെങ്ങായായ സൈഫുദീനെ പൊക്കി.... മൂപ്പര്‌ മറുത്തു പറയില്ല...ഇനിയിപ്പോ പറഞ്ഞാൽ തന്നെ ക്യാഷ് അങ്ങോട്ട്‌ കടം കൊടുത്ത് കൊണ്ടോകും.. 😜 അപ്പോ മറുത്തു പറഞ്ഞാൽ സീൻ കോൺട്ര ആവുമെന്നറിയാവുന്ന ണ്.... കോറം തികയാൻ അങ്ങ് തലസ്ഥാന നഗരിയിൽ സർക്കാരിനെ സഹായിക്കുന്ന ചങ്കിനെ അങ്ങ് പൊക്കി. അരുൺ എന്ന ഗഡി...


ഇടക്കെങ്ങോ മനസ്സിൽ കുടിയേറിയ സ്വപ്നമാണ് മന്നവന്നൂരും, ഈ ക്ലാവരയും.. അങ്ങനെ ആണ് ട്രിപ്പ്‌ അവിടേക്കാകാം എന്നും, അങ്ങോട്ടേക്ക് ആയാൽ കൊള്ളാമെന്നു കൂട്ടായി അങ്ങ് തീരുമാനിച്ചത്...


 പ്രകൃതിയെ സ്നേഹിക്കുന്നവർക്കല്ലേ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയൂ... 

    അങ്ങനെ പണിമുടക്ക് തലേ ദിവസം മണിമല യിൽ നിന്നും ഓനേം പൊക്കി കൊടൈക്കനാൽ ലക്ഷ്യമാക്കി വണ്ടി പാഞ്ഞു..... 

        തമിഴന്റെ മണ്ണിൽ കാലു കുത്തുമ്പോൾ ഉള്ള സുഖം അറിഞ്ഞപ്പോൾ മനസ്സിലായി വണ്ടി കമ്പം റോഡു പിടിച്ചിട്ടുണ്ട് എന്നു..... കമ്പം എന്നു കേക്കുമ്പോഴേ പുറത്തുചാടും.... മുന്തിരി തിന്നാനുള്ള പൂതി..... ആഗ്രഹം മനസ്സിൽ വെച്ചിട്ടെന്തിന് മിണ്ടാതിരിക്കണം..... ചവിട്ടു മച്ചാനെ വണ്ടി....മാരുതിയുടെ വിശ്വാസവും ബ്രെസ്സയുടെ ബ്രേക്കിങ് ഉം😜 ആയപ്പോൾ നമ്മൾ വിചാരിച്ചപോലെ മുന്തിരിയുടെ കലവറ തന്നെ ലക്ഷ്യമാക്കി വണ്ടി നിന്നു....അങ്ങനെ മുന്തിരി നുണഞ്ഞു കുറെ നേരത്തെ മുന്തിരിപ്പാടം നോക്കി ചറപറാ കുറെ ക്ലിക്ക്....മ്മ്മ് ഫ്രെയിം പോരാ.... പോയേക്കാം എന്നു ഒരു തള്ളും.... ഹാ... അതിനു ഒട്ടും കുറവില്ലല്ലോ... തള്ള്.... 😀




കൊടൈ മലനിരകൾ ലക്ഷ്യമാക്കി ബ്രെസ്സ മുന്നോട്ടേക്കു കുതിച്ചു....

            തേനിയും കടന്നു മുന്നോട്ടേക്കായപ്പോൾ വയറ്റിൽ നിന്നും വിളികൾ എത്തി.... അതിനു നോ കോംപ്രമൈസ്...ഒന്നാതരം ചൂട് പൊറോട്ടയും......?? കറി ചോദിച്ചപ്പോൾ ആണ് അറിഞ്ഞേ 'ജാങ്കോ പെട്ടു'..വെജ് only ആണെന്ന്.... അപ്പോൾ തന്നെ പിറകിന്നു ഒരു ഓംലറ്റ് കിട്ടുവോ എന്നു...😂അവന്റെ കാര്യം ഇനി പറയേണ്ടല്ലോ..... 😵😵അങ്ങനെ ചൂട് പൊറോട്ടയോടു ഒരു മല്പിടിത്തം നടത്തിയട്ട് കൊടൈകനാൽ മലയിലേക്കു.... 

കൊടൈകനാൽ ആണോ, പോകുമ്പോൾ ജാക്കറ്റ് കൊണ്ട് പോകണമെന്ന് പഴമക്കാർ പറയാറില്ലേ....നുമ്മക്കെന്ത് ജാക്കറ്റ് കാര്യമാക്കില്ലല്ലോ....... പക്ഷെ പണിപാളി.... വിചാരിച്ചതിലും തണുപ്പ് കൂടുതൽ.... പണി കിട്ടിയ എന്നെ കണക്കിന് ട്രോള്ളികൊന്നു കൂടുള്ള പഹയന്മാർ.. .. തള്ളും... ട്രോളും കൂടി ഒന്നിച്ചാൽ എന്തുണ്ടാവുമെന്നു പറയേണ്ട കാര്യമില്ലല്ലോ.....🙆 ഭാഗ്യം വല്ല മൈനസ് ആയിരുന്നേൽ തീർന്നേനെ എന്റെ കാര്യം...😪. പിന്നെ ഉള്ളതുകൊണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്തു ഗൂഗിൾ ചേട്ടന്റ സഹായത്തിൽ ബുക്ക്‌ ചെയ്ത റൂമിൽ ഒരുകണക്കിന് എത്തിപ്പറ്റി.... 


പിറ്റേന്ന് രാവിലെ എണീക്കാൻ എല്ലാർക്കും എന്തൊ ബുദ്ധിമുട്ടുപോലെ.... ഒരുകണക്കിന് എണീറ്റു തൊണ്ടയിൽ അല്പം ചൂട് ചായ ചെന്നപ്പോൾ ആകെ ഒരു ഉന്മേഷം....

     അപ്പോഴേക്കും അണ്ണാച്ചി ചൂടുവെള്ളത്തിന്റെ കാര്യം തീരുമാനമാക്കി..... പെട്ടന്ന് എല്ലാരേയും സെറ്റ് ആക്കി റൂം ചെക്ഔട്ട്‌ ചെയ്ത് വയറ്റിൽ ഈരണ്ടു പൂരിയും കുത്തിക്കേറ്റിയട്ട് മന്നവന്നൂർ ലക്ഷ്യമാക്കി തിരിച്ചു....മുന്നേ map പണിമുടക്കുമെന്നറിയാവുന്നതു കൊണ്ട് offline ൽ പ്രവർത്തിക്കുവാൻ അങ്ങ് ഡൌൺലോഡ് ചെയ്തു വെച്ചു..., 'മേപ്പിന്റെ കളി ഈ ഞമ്മളോടാ... 😏




അങ്ങനെ കൊടൈക്കനാലിൽ നിന്നും 30 km അകലെയുള്ള മന്നവന്നൂരിൽ എത്തി...ഫോറെസ്റ്റ് ന്റെ സുരക്ഷയിൽ ഉള്ള ബോട്ടിംഗ് lake ഉം, കയാക്ക്, കുട്ടവഞ്ചി എന്നിവയാണ് ഇവിടെ  ഉള്ളത്... 

പിന്നെ ട്രക്കിങ് ഉം ഉണ്ട് കേട്ടോ.... എൻട്രി പാസ്സ് എടുത്തുവേണം അകത്തു കയറുവാൻ... ബോട്ടിംഗ് ന് പ്രേത്യേകവും.... 

ഇവിടെ നിന്നും ഇനി നേരെ ക്ലാവര യിലേക്ക് ആണ് യാത്ര...കൊടൈക്കനാലിൽ നിന്നും ഏകദദേശം 45 കിലോമീറ്ററോളം തികച്ചും ഗ്രാമങ്ങളിൽ കൂടി വേണം ഇവിടേക്കെത്താൻ. ഇങ്ങോട്ടേക്കു പോകുന്ന വഴിയിൽ ആണ് പൂണ്ടി, കാവുഞ്ചി, എന്നീ സ്ഥലങ്ങൾ... 

എല്ലായിടവും പ്രധാനമായും കൃഷിയിടങ്ങൾ തന്നെ.... കുത്തനെ കിടക്കുന്ന മലനിരകളെ വെട്ടിയൊരുക്കി ഓരോ ഇടത്തേക്കും പ്രേത്യേകം ചാലു വെട്ടി മെയിൻ ജലസംഭരണിയിൽ നിന്നും വെള്ളം എത്തുന്ന തരത്തിൽ ആണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്...

അതിമനോഹരമായ കൃഷിയിടങ്ങൾ കാണുമ്പോൾ നമ്മൾ ഓർത്തു പോകുന്ന ഒന്നാണ് നമ്മുടെ നാട്ടിൽ സാഹചര്യം ഉണ്ടായിട്ടും കൃഷിയെ തിരിഞ്ഞു പോലും നോക്കുന്നില്ലല്ലോ എന്നു.... ഹാ പറഞ്ഞിട്ടെന്തിനാണ് വെറുതെ സീൻ ബോർ ആക്കുന്നെ.....😡 

വെളുത്തുള്ളി, കടല, ക്യാരറ്റ്, ക്യാബേജ് എന്നിവയൊക്കെയാണ് ഈ ഭാഗങ്ങളിലെ പ്രധാന കൃഷിയിനങ്ങൾ.... കൃഷി സ്ഥലം വളരെ പരിപാപനമായി ആണ് സംരക്ഷിക്കുന്നത്.... ചെരുപ്പ് പോലും ഇടങ്ങളിൽ ഉപയോഗിക്കില്ല... അത്രക്കും അന്നത്തെ സ്നേഹിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.... അങ്ങനെ പൂണ്ടി, കാവുഞ്ചി എന്നിവടങ്ങൾ താണ്ടി ചെറിയ ഒരു സ്കൂളിന്(പോലൂർ) മുന്നിൽ എത്തി.... 


ഞങ്ങളുടെ കാർ കണ്ടപ്പോഴേക്കും കുട്ടികൾ ഓടിക്കൂടി.... കയ്യിൽ ഒരു മിട്ടായിയുടെ പൊതിപോലും ഇല്ലാത്തതു വളരെ സങ്കടം വന്നതുകാരണം അടുത്തുള്ള കടയിൽ പോയി രണ്ടു പാക്കറ്റ് മിട്ടായി വാങ്ങി ടീച്ചറിനെ ഏൽപ്പിച്ചു കുട്ടികളോട് ടാറ്റാ പറഞ്ഞിറങ്ങുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങൾ ഞങ്ങൾ എല്ലാവരും അനുഭവിച്ചറിഞ്ഞു.....


ശേഷം ക്ലാവര എന്ന പ്രകൃതി സുന്ദരിയെ നല്ല പോലെ തൊട്ടറിഞ്ഞ നിമിഷങ്ങളും..പ്രകൃതിയുമായി ലയിച്ചു കിടക്കുന്ന ഇത്ര സുന്ദരമായ ഗ്രാമങ്ങൾ, അതിന്റെ മടിത്തട്ടിൽ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങൾ...

ക്യാരറ്റ് വിളവെടുക്കുന്ന കൃഷിക്കാരെ കണ്ടു ഇറങ്ങിച്ചെന്നു അവരോടൊപ്പം കൂടി കൊറേ സൊറ പറച്ചിൽ.... പിന്നെ കുറെ ക്യാരറ്റ് പിഴുതെടുത്തു അതിനുള്ള പ്രതിഫലവും നൽകി കൊടൈകനാൽ ഗ്രാമങ്ങളിൽ നിന്നും വിടപറയാൻ പാകത്തിൽ വന്നവഴി തന്നെ വണ്ടി പോക്കൊണ്ടേയിരുന്നു.... 

ശെരിക്കും ഗ്രാമത്തെ തൊട്ടറിഞ്ഞും ആസ്വദിച്ചും ആസ്വാദനം വേണ്ടുവോളം ഫ്രെമിൽ ആക്കിയും തിരിച്ചു കൊടൈകനാലിൽ വന്നപ്പോൾ വട്ടക്കനാൽ ഒന്നു കണ്ടുകളയാം എന്നൊരു മോഹം....അങ്ങനെ അവിടെ ചെന്നപ്പോൾ പോലീസ് അണ്ണന്മാർ എല്ലാം കൂടി ഇട്ടിരുന്ന അണ്ടർവെയർ വരെ തപ്പി..... പരാജയം സമ്മതിച്ചു 'കിളമ്പിങ്കെ' എന്ന് പറഞ്ഞു.... വട്ടക്കനാലിന്റെ ഉള്ളിൽ പോയപ്പോൾ നല്ല കോടയിറങ്ങിയേക്കുന്നു..വ്യൂ പോയിന്റിലേക്കു ചെങ്കുത്തായ വഴിയും ഏകദേശം 2.5 km നടത്തവും ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഒറ്റക്കെട്ടായി തിരിച്ചുവിടാം എന്ന് പറഞ്ഞു തിരികെ ടൗണിലേക്ക് മടങ്ങി... 

തണുപ്പിന്റെ അതിപ്രസരണവും, മലകയത്തിന്റെ ക്ഷീണവും ശരീരത്തെ ബാധിച്ചപ്പോൾ ഇനി ഒരു മല കയറ്റം പന്തിയല്ലെന്ന് തോന്നി തുടങ്ങി.... വാല്പാറ, മലക്കപ്പാറ വഴി തിരികെ വീട്ടിലേക്കു എന്ന് ആലോചിച്ചിരുന്നു.... അപ്പോൾ പെട്ടന്നൊരു മോഹം കൂടുള്ള അച്ചായൻ ചങ്കിനു.... മലനാട്ടിൽ നിന്നും ഇടനാട്ടിലൂടെ നേരെ തീരപ്രദേശത്തേക്കു വിട്ടാലോ എന്ന്.... അതെ ധനുഷ്‌കോടി...അതുകൊള്ളാം എന്ന് എല്ലാരും ഒരേ സ്വരം..... വണ്ടി വിട് മച്ചാനെ നേരെ രാമേശ്വരം....

അങ്ങനെ ധനുഷ്‌കോടി ലക്ഷ്യമാക്കി അന്നത്തെ രാത്രിയുടെ യാമങ്ങൾ തമിഴന്റെ മണ്ണിനെ പുൽകി പൊക്കോണ്ടിരുന്നു.... 

വണ്ടിയുടെ പ്രധാന തേരാളിയായ അബു സാർ അപ്പോൾ തന്നെ വണ്ടി വലത്തേക്ക് തിരിച്ചു കൊടൈ മലയിറങ്ങി നേരെ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങി... ഡിണ്ടിഗൽ മധുരൈ റോഡിൽ കേറിയപ്പോൾ അബു പറഞ്ഞു നമ്മുക്ക് തലപ്പാക്കെട്ടി ബിരിയാണിയുടെ ടേസ്റ്റ് അറിയാതെ പോകുന്നത് ശെരിയല്ല....ഇതു കഴിക്കാതെ ഈ റൂട്ടിൽ പോയാൽ വല്യ നഷ്ടമാണെന്ന് ഒക്കെ ഇടക്കുള്ള തള്ളും വന്നു.....


എങ്കിൽ കഴിച്ചിട്ട് തന്നെ കാര്യം എന്ന മട്ടിൽ എല്ലാരും.... അങ്ങനെ മധുരൈ യിൽ 10 pm ന് എത്തി തലപ്പാക്കെട്ടി ബിരിയാണി കടയിൽ കയറി അതിന്റെ കുറവങ്ങു നികത്തി.... കൊള്ളാം..👌 സൂപ്പർ ടേസ്റ്റ്.... 😋ഇമ്മാതിരി ടേസ്റ്റിൽ ബിരിയാണി ആദ്യമായിട്ടാ.... 

വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര....ഗൂഗിൾ ചേട്ടൻ ഇവിടെയും സഹായിച്ചു.....എല്ലാ റൂമുകളും ഫിൽ ആയപ്പോൾ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള റൂം കാട്ടി തന്നു സഹായിച്ചു.... ഗൂഗിൾ അമ്മാവാ thanks.... 

    രാവിലെ 7 മണിക്ക് എല്ലാരും റെഡി ആവണമെന്ന് പറഞ്ഞതനുസരിച്ചു ഓരോരുത്തരായി റെഡി ആയി 7.30 മണിക്ക് തന്നെ ധനുഷ്കോടി ലക്ഷ്യമാക്കി നീങ്ങി.... മുൻപത്തെ പോലെ അല്ല.... ഇപ്പോൾ രണ്ടു കടലിനിടയിലൂടെ അങ്ങറ്റം വരെ പോകാം.... 


കടലിന്റെ നടുക്ക് കൂടി വണ്ടിയിൽ പോകുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ.... അതൊക്കെയല്ലേ ആസ്വദിക്കേണ്ടത്..... ഇതൊക്കെ ആസ്വദിച്ചില്ലെങ്കിൽ നുമ്മ എന്ത് ഇന്ത്യക്കാരാ....

ഇന്ത്യയുടെ കിഴക്കേ അറ്റത്തു അതിർ വരമ്പിൽ ആയൽ രാജ്യമായ ശ്രീലങ്കയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വരെ എത്തി... 


ധനുഷ്‌കോടി  നല്ലവണ്ണം ആസ്വദിച്ചു..... അങ്ങനെ ആസ്വദിക്കുമ്പോൾ ആണ് അബു പറഞ്ഞത് ഇവിടെ ഇതിനടുത്തു പ്രേത നഗരി എന്ന് പറയുന്നിടം ഉണ്ട്.... ഒരു കാലത്തു ഇപ്പോഴത്തെ ചെന്നൈ പോലെ സിറ്റി ആയിരുന്ന ധനുഷ്കോടിയെ 1964 dec മാസം ഒരു രാത്രിയിൽ ഭീമൻ സുനാമി വന്ന് വിഴുങ്ങിയിരുന്നു.... ഏകദെശം 3 km കൂടുതൽ ഇപ്പോഴും കടലിനടിയിൽ തന്നെ, അവശേഷിക്കുന്നവ കാലത്തിന്റെ അടയാളങ്ങൾ ആയി ഇപ്പോഴും നിലകൊള്ളുന്നു... അന്ന് ഏകദേശം 2000 ആളുകൾ ഈ അപകടത്തിൽ മരണപ്പെട്ടെന്നാണ് കണക്കുകൾ... ഈ ഭാഗം, 


തങ്ങളുടെ സൗഭ്യാഗ്യങ്ങളെ തട്ടിപ്പറിച്ച  ഈ ഭാഗം പ്രേതനഗരിയെന്നു പറയപ്പെടുന്നു..... 

അതൊക്കെ മച്ചാൻ മാർ ഒക്കുന്നപോലെക്കെ ഫ്രെയിമിൽ ആക്കി..... വിശപ്പിന്റെ വിളികൾ വന്നെത്തിയപ്പോൾ ലൈവ് ആയി മീൻ പൊരിച്ചു തരുന്ന അക്കനെ കണ്ടു മീനും ചെമ്മീനും എല്ലാം കൂടി ഒരുപിടി....കുറച്ചു പഴവും കുത്തിക്കേറ്റിയട്ട് ധനുഷ്കോടിയോടു വിട പറഞ്ഞു..... 






    

തിരികെ വരുന്ന വഴിയിൽ നമ്മുടെ എല്ലാവരുടെയും ഹീറോ ആയ Dr. APJ അബ്ദുൽ കലാം sir നെ മറക്കാൻ കഴിയുമോ.... അദേഹത്തിന്റെ ഭവനത്തിൽ കയറി...നിറയെ ടൂറിസ്റ്റുകൾ.... ശേഷം അദേഹത്തിന്റെ ശവകുടീരവും കയറി..... 👮A Big സല്യൂട്ട് the ഗ്രേറ്റ്‌ ഇന്ത്യൻ man...  


    ശേഷം ഉച്ചയോടെ രാമേശ്വരം വും വിടപറഞ്ഞു പാമ്പൻ പാലത്തിൽ മുത്തമിട്ടു തിരുന്നൽ വേലി, തെങ്കാശി, പുനലൂർ, കൊട്ടാരക്കര വഴി വീട്ടിലേക്കു.... ഏകദേശം 11.30 pm ന് വീട്ടിലെത്തി.... രണ്ടു ദിവസത്തെ പണിമുടക്കിനോടും യാത്രപറഞ്ഞിട്ടു നാളെയുടെ സ്വപ്നങ്ങളിലേക്ക് വീണ്ടും തീരാ യാത്ര...... 

യാത്രകൾ അവസാനിക്കുന്നില്ല.....


B Moh'd Ashraf

Wednesday, 27 October 2021

ഇടുക്കി എന്ന മിടുക്കി.


    ഇടുക്കിയിലെ കാറ്റിനുമുണ്ടൊരു സുഖം.
 "ഇവടത്തെ കാറ്റാണ് കാറ്റ്....".  
ആ സുഖം അനുഭവിക്കണമെങ്കിൽ ഇവിടെയൊക്കെ പോകുകതന്നെ വേണം..👍 
 ഇടുക്കിയെ പ്രണയിക്കുന്നവർ ഇവിടെയെല്ലാം ഒന്ന് കണ്ടിരിക്കുക..ആസ്വദിക്കുക..❤️

1 രാമക്കല്‍മേട്, ഇടുക്കി





ടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

2. കുറിഞ്ഞിമല സാങ്ച്വറി, 




 ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു


            അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. 2006 ലെ നീലക്കുറിഞ്ഞി ഉത്സവവേളയില്‍ ഈ സ്ഥലം ഒരു സംരക്ഷിത സങ്കേതമായ് അറിയപ്പെട്ടു. അന്ന് നീലക്കുറിഞ്ഞിയുടെ ഭംഗി കാണാന്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നത് ഒരു ദശലക്ഷം സന്ദര്‍ശകരാണ്. ആന, നീലഗിരി, കാട്ട്‌പോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വ്വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു. ചിന്നാര്‍ വന്യജീവി സങ്കേതവും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ഈ സാങ്ച്വറിയുടെ അടുത്ത്തന്നെയുണ്ട്. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോ ദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. 2018 കുറിഞ്ഞി പൂക്കുന്ന വർഷമാണ് ഏപ്രിൽ മെയ് തൊട്ട് നീലക്കുറിഞ്ഞികൊണ്ട് മൂടുന്ന മൂന്നാറിനെ നമുക്ക്‌ കാണാം. 

 3. കൊളുക്കുമല. 




 ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്. 

 4. കുളമാവ് ഡാം 




 
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയി ലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. 


                   പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്. കുളമാവ് ഡാമിനും ചെറുതോണിക്കുമിടയില്‍ ഉല്ലാസയാത്രയ്ക്ക് ബോട്ടുകള്‍ ലഭ്യമാണ്. കുളമാവിനടുത്തായി സ്ഥിതിചെയ്യുന്ന മൂലമറ്റം ഭൂഗര്‍ഭ പവര്‍ സ്‌റ്റേഷന്‍ സന്ദര്‍ശകര്‍ കണ്ടിരിക്കേ ണ്ട സ്ഥലമാണ്. ഇടുക്കി വന്യജീവി സങ്കേതം കുളമാവില്‍ നിന്ന് സന്ദര്‍ശിക്കാം. 

 5. പാമ്പാടും ഷോല നാഷണൽ പാർക്ക്. 




 

മുന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ വഴി 30Km സഞ്ചരിച്ചാൽ വന്യതയുടെ വിശാലലോകം ഏതൊരു സഞ്ചാരിയുടെയും മനസ്സ്നിറക്കും യൂക്കാലി മരങ്ങൾ തണൽവിരിക്കുന്ന മനോഹരവഴിയിലൂടെയുള്ള ഈ യാത്ര. കാട്ടുപോത്തിനേയും മ്ലാവിനെയും പ്രതീക്ഷിക്കാം ചെക്‌പോസ്റ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഈ വിശാല കാനന പാത നിങ്ങൾക്ക് മുൻപിൽ തുറക്കും വട്ടവടയിലേക്കുള്ള യാത്ര നാഷണൽ പാർക്ക് വഴി തന്നെയാവട്ടെ. നാഷണൽ പാർക്കിൽ വനത്തിനുള്ളിൽ തന്നെ താമസവും, ട്രക്കിങ്ങിന്റെ വിശാല ലോകവും ഫോറെസ്റ് ഡിപ്പാർട്ടമെന്റ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഫോറെസ്റ് ഓഫീസുമായി ബന്ധപ്പെടണം... 

 6. പാൽക്കുളമേട് 

 

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദരം, അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. 


            ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലുംസന്ദര്‍ശിക്കാം. പ്രകൃതിസ്‌നേഹികളും പ്രകൃതിയെ കാമറയുടെ വരുതിയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഈ സ്ഥലം മിസ് ചെയ്യില്ല. ഓഫ് റോഡ് റൈഡ് കൊതിക്കുന്ന സഞ്ചാരികളുടെ അവസാന വാക്ക്‌. 

 7. മൂന്നാർ 





കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട. ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഘലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും. 

 8. ആട്ടുകൽ 



 

വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. 


        പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്. ഉയരമേറിയ കുന്നിന്‍നിരകള്‍ക്കിടയിലാണ് വെള്ളച്ചാട്ടം. ട്രങ്ങിന് പറ്റിയ സ്ഥലമാണിത്, വെള്ളച്ചാട്ടത്തിന്റെ പരിസരത്തായി ഒട്ടേറെ ട്രക്കിങ് ട്രെയിലുകളുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കാണേണ്ടത്. മഴയത്ത് വെള്ളം നിറയുന്നതിനാല്‍ വെള്ളച്ചാട്ടം പൂര്‍വ്വാധികം ഭംഗിയാകും. ചീയപ്പാറ വെള്ളച്ചാട്ടവും, വളര വെള്ളച്ചാട്ടവും ആട്ടുകലിന് അടുത്താണ്. 

 9. പള്ളിവാസൽ 




                 

 


മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. 


        പച്ചപ്പുള്ള ചുറ്റുപാടിനിടയിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി ശുദ്ധവായുശ്വസിച്ചും പ്രകൃതിസൗന്ദര്യം ആസ്വദിച്ചും കുറച്ചുസമയം ചെലവഴിക്കാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പറ്റിയൊരു സ്ഥലമാണിത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയുടെ പേരില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ് ഇടുക്കി ജില്ലയിലെ പള്ളിവാസല്‍. മൂന്നാര്‍നഗരത്തില്‍ നിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം. പള്ളിവാസല്‍ വെള്ളച്ചാട്ടത്തിലേയ്ക്കും, സീത ദേവി തടാകത്തിലേയ്ക്കുമായി ഒറ്റയാത്ര പ്ലാന്‍ ചെയ്താല്‍ മതി, രണ്ടും അടുത്തടുത്താണ്. 

 10. ഇരവികുളം നാഷണൽ പാർക്ക്‌ 


     പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് പരന്നു കിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 

    വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിയ്ക്കുന്നത്. 

 11. പോതമേട് വ്യൂ പോയിന്റ് 





 മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാം. സമീപത്തുള്ള സമതലങ്ങളുടെയും മധുരപ്പുഴ നദിയുടെയും മനോഹരമായ കാഴ്ച കാണാം ഇവിടെനിനനാല്‍. ട്രക്കിങ്പ്രിയരുടെയും പ്രകൃതിസ്‌നേഹികളുടെയും ഇഷ്ടകേന്ദ്രമാണിത്. തേയിലത്തോട്ടങ്ങളും, ഏലത്തോട്ടങ്ങളും ഏറെയുള്ള ഇവിടത്തെ കാറ്റിനുപോലും സുഗന്ധമാണ്. സുഗന്ധദ്രവ്യത്തോട്ടങ്ങളിലൂടെ നടന്നുവേണം വ്യൂപോയിന്റിലെത്താന്‍. ഫോട്ടോഗ്രാഫില്‍ താല്‍പര്യമുള്ളവരും കണ്ടിരിക്കേണ്ട സ്ഥലമാണിത്. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡും കൊച്ചുകൊച്ചുകുന്നുകളുമെല്ലാം ചേര്‍ന്ന് പോത്തന്‍മേടിനെ മനോഹരമാക്കുന്നു. വ്യൂപോയിന്റിലേയ്ക്ക് പോകുമ്പോള്‍ വെള്ളം, ഭക്ഷണം എന്നിവ കയ്യില്‍ക്കരുതാന്‍ മറക്കരുത്. 

 12. ആനയിറങ്കൽ ഡാം 



 മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ ഗ്യാപ് റോഡ് വഴി സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന് ,ഏറെ സഞ്ചാരികള് എത്തുന്നുണ്ട്. 

  തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. സമ്മതം വാങ്ങിയാല്‍ തെയിലച്ചെടികള്‍ക്കിടയിലൂടെ നടക്കാം. ആനയിറങ്ങലിന് സമീപമാണ് പോത്തന്‍മേടും. രണ്ടുസ്ഥലങ്ങളും കൂടി ഒരു ട്രിപ്പില്‍ കാണാവുന്നതാണ്. ആനയിറങ്ങളില്‍ ഒട്ടേറെ മനോഹരമായ റിസോര്‍ട്ടുകളുംമറ്റുമുണ്ട്. ഒന്നോ രണ്ടോ ദിവസം താമസിച്ച് കാണാനുള്ളത്രയും കാഴ്ചകളുണ്ട് പോത്തന്‍മേട്ടിലും ആനയിറങ്ങലിലും. 

 13. രാജമല 



മൂന്നാര്‍ മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പ്രകൃതിരമണീയമായ സ്ഥലമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രക്കിങ് ട്രെയിലുകളുമെല്ലാം ഇവിടെയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരത്തിലാണ് രാജമലയുടെ കിടപ്പ്. ഹണിമൂണ്‍ യാത്രക്കാര്‍ക്കും, ഫാമിലി ട്രിപ്പുകാര്‍ക്കുമെല്ലാം പറ്റിയ വിനോദകേന്ദ്രമാണിത്. റോക്ക് ക്ലൈമ്പിങ്, മലകയറ്റം, ട്രക്കിങ് എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട് മൂന്നാർ ഫോറെസ്റ് ഓഫീസിൽ നിന്ന്‌ മുൻ‌കൂർ അനുമതി വാങ്ങേണ്ടതാണ്. 

14. എക്കോപോയിന്റ് 



 മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. 

നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ സ്ഥലത്തിന്റേത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിത്. തടാകക്കരയില്‍ കിടക്കുകയോ ഇരിയ്ക്കുകയോ ഒക്കെ ചെയ്യാം, സമീപത്തെ പുല്‍മേടുകളില്‍ കരണം മറിഞ്ഞ് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോകണമെന്നുള്ളവര്‍ക്ക് അതും ആവാം. മൂന്നാറിലെ ഒരു സാഹസികകേന്ദ്രമാണ് ഈ എക്കോ പോയിന്റ്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് കാഴ്ചകളുടെ പറുദീസയാണിവിടം 

 
 15. മീനുളിയൻ പാറ 



 





തൊടുപുഴ വെണ്മണിയിൽ നിന്നും അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം. പാറകയറ്റത്തില്‍ കമ്പമുള്ളവർക്ക് പറ്റിയ സ്ഥലമാണിത്. പാറയ്ക്ക് മുകളില്‍ രണ്ട് ഏക്കറോളം വരുന്ന ഒരു നിത്യഹരിത വനമുണ്ട്. മൂന്നാറില്‍ എത്തുന്നവര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചകളും അനുഭവവുമാണ് ഇവിടുത്തേത്. ഇവിടേയ്ക്ക് യാത്രചെയ്യുമ്പോഴും വെള്ളവും, ഭക്ഷണവുമെല്ലാം കയ്യില്‍കരുതാന്‍ മറക്കരുത്. 

 16. ദേവികുളം 



 ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. 

മൂന്നാറില്‍ നി്ന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത. ചുവന്ന അരക്കുമരങ്ങള്‍ ദേവികുളത്തെ പ്രത്യേകതയാണ്. സീത ദേവി തടാകമാണ് ദേവികുളത്തെ പ്രധാന ആകര്‍ഷണം. രാമയണവുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ദേവികുളം എന്ന പേരുതന്നെ വന്നത്. മനോഹരമായ ഈ തടാകത്തില്‍ സീത ദേവി സ്‌നാനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം, അതിനാലാണ് ഇതിനെ സീത ദേവി തടാകം എന്ന് വിളിയ്ക്കുന്നത്. പള്ളിവാസല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. കൂടാതെ തേയിലഉള്‍പ്പെടെയുള്ള തോട്ടങ്ങളും കാണാം, തോട്ടങ്ങള്‍ കാണാനായി ടൂറുകള്‍ തന്നെയുണ്ട്. ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ് ദേവികുളം എന്നു വേണമെങ്കില്‍ പറയാം. ഇതുകൂടാതെ പുരാവസ്തുഗവേഷകര് 3000 വര്ഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും മുനിയറകളുമെല്ലാമുള്ള നാടാണ് ദേവികുളം. മൂന്നാറും ദേവികളവും ചേര്,ത്ത് ഒറ്റ യാത്രയില്‍ കാണാവുന്നതാണ്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് കഠിനായ ചൂട് അനുഭവപ്പെടാറില്ല, മണ്‍സൂണിലും ശൈത്യകാലത്തും ദേവികുളും പൂര്‍വ്വാധികം മനോഹരമായിട്ടാണ് കാണപ്പെടുന്നത്. 

 17. മാട്ടുപ്പെട്ടി ഡാം 



 നിബിഡ വനവും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്. ഫോട്ടോഗ്രാഫിയ്ക്കും മികച്ച സാധ്യതകളുണ്ടിവിടെ. 1940ല്‍ പണിതീര്‍ത്ത മാട്ടുപ്പെട്ടി അണക്കെട്ട് ഇവിടെയാണ്. അണക്കെട്ട് പരിസരം മനോഹരമായ പിക്‌നിക് കേന്ദ്രമാണ്. ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം. തടാകത്തില്‍ ബോട്ടിങ്ങിന് സൗകര്യമുണ്ട്. സ്പീര്‍ ബോട്ടുകളും പെഡല്‍ ബോട്ടുകളുമെല്ലാം വിവിധ റേറ്റുകളില്‍ ലഭ്യമാണ്. പക്ഷിനിരീക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദം. 

 18. തൂവാനം വെള്ളച്ചാട്ടം 



 
മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. 


വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്. പമ്പാര്‍ നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും തൂവാനം വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിയ്ക്കും. കരിമുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയില്‍ അവസാനിയ്ക്കുന്ന വെള്ളച്ചാട്ടത്തിനടുത്താണ്. വന്യജീവികളെയും ജൈവവൈവിധ്യവും മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുകളുമുണ്ട്. ട്രക്കിങ് ഫീസ് 300/ ഹെഡ് എന്ന നിരക്കാണ്. 

 19. വാഗമൺ 

 

യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങഇനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍തന്നെയാണ്. പിന്നീട് ക്രിസ്റ്റന്‍ മിഷനറിമാരാണ് ഇവിടെയെത്തിയത് കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള് .വാഗമണിലേയ്ക്ക് പോകുമ്പോള്‍കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ് ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. 

 20. പീരുമേട് 



 ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. 


തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്. തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യു്‌നനുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും. മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടില് , മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. കൂടാതെ രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് പീരുമേട്. 

 21. കുട്ടിക്കാനം 



 പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. കാല്‍പനികരായ കവികള്‍ക്കും ചിത്രകാരന്മാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ. 

 22. ത്രിശങ്കു ഹിൽസ്. 

 

പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. 

സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു. അസ്തമയ സമയത്ത് ഈ കുന്നിലൂടെ വെറുതെ നടക്കുന്നത് തീര്‍ത്തും സുഖമുള്ള അനുഭവം തന്നെയാകും. ചെറിയതോതിലുള്ള ട്രക്കിങ്ങിനും മറ്റും പറ്റിയ സ്ഥലമാണിത്. ബൈക്കിങ് ട്രിപ്പുകാരും, ട്രക്കിങ്ങുകാരുമെല്ലാം ക്യാംപിങ് സ്ഥലമായി ഉപയോഗിക്കുന്നത് ഈ കുന്നാണ്. നാച്ചര്‍ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്ക്കും ഹണിമൂണ് യാത്രക്കാര്ക്കും പറ്റിയ ലൊക്കേഷനാണിത്. 

 23. ഇടുക്കി ആർച്ച് ഡാം 



 
സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കു ന്നത്. 5 നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കി ആര്‍ച് ഡാം. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ഇടുക്കി വന്യജീവിസങ്കേതം ഈ ആര്‍ച്ഡാമിന്‌സമീപത്ത് തന്നെയാണ്. ഡാമിന്റെ സവിശേ ഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

24. ഹിൽവ്യൂ പാർക്ക് 



 ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹരമായി സജ്ജീകരിച്ച ഈ ദ്യാനം 8 ഏക്കറിലായി പരന്നുകിടക്കുന്നു. ഇതിന്റെ ചാരുതക്ക് മോഡിക്കൂട്ടുവാൻ പ്രകൃതിദത്തമായ ഒരു താടാകവും ഇതിനുള്ളിലുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പരിസ്ഥിതിയുടെ മനോഹരമായ പുറംകാഴ്ച ഇവിടെ നിന്ന് സന്ദർശകർക്ക് ആസ്വദിക്കുവാൻ കഴിയും...

25. കാൽവരി മൗണ്ട്. 

 






ഇടുക്കി ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും ഇടുക്കി ജലാശയത്തിന്റെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പിക്‌നിക്കിനും ഹണിമൂണ്‍യാത്രക്കാര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.

B Moh'd Ashraf 

Sunday, 24 October 2021

വയനാട് TOURISM

 വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും

32 സ്ഥലങ്ങളും ഫുൾ waterfalls ഉം..

ഒരു trip ൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്....


        യനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് , വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ . ശരിയല്ലേ ?

        മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്പിച്ചു വന്നിട്ട് ഒന്നും കാണാൻ കഴിയാതെ അകെ ശോകം ആയി തിരിച്ചു പോകും , ഏത് ജില്ലക്കാർ ആയാലും അറിവില്ലായ്മ കൊണ്ട് ഒരാൾക്കും വയനാട്ടിലെ ഒരു സ്ഥലവും വിട്ട് പോകരുത്.

വയനാടിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു വയനാടിന്റെ ചരിത്രം.
            കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. ജനസംഖ്യ വച്ച് നോക്കുക ആണെൻകിൽ ഏറ്റവും പിറകിൽ ആണ് , തൊട്ടടുത്ത ജില്ലകൾ ഒന്ന് കോഴിക്കോടും മറ്റൊന്ന് കണ്ണൂരും പിന്നെ മലപ്പുറവും ആണ് , കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു . വയനാട് എന്ന് പേരുകിട്ടിയതിനു പിറകിൽ നാലുകാര്യങ്ങൾ ആണ് പറയുന്നത്
വയൽ നാട്, കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്, മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്. വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ എന്നീ പേരുകളും വയനാട് എന്ന പേര് കിട്ടാൻ കാരണമായി പറയുന്നു.

ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്ക് പോകാം.
1. താമരശ്ശേരി_ചുരം (വയനാട് ചുരം )


 യനാട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തന്നെ വരുന്ന സ്ഥലം ആണ് താമരശ്ശേരി ചുരം, മഹാനായ നടൻ പപ്പു super hit ആക്കിയ സ്ഥലം , വയനാട്ടിലേക്ക് എത്താൻ വേറെ പല വഴികൾ ഉണ്ടെൻകിലും താമരശ്ശേരി ചുരം വഴി പോകുമ്പോൾ അതിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് , ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പാത ആണ് ഇത് .പണ്ടുകാലത് കുതിര സവാരി ചെയ്തു വയനാട്ടിൽ എത്താൻ പാകത്തിൽ ആയിരുന്നു ചുരം , പിന്നീട് അത് ദേശീയപാത 212 ദേ ഭാഗം ആയി ,ഇന്ന് ഇതൊരു കർണാടകയിലേക്ക് ഉള്ള അന്തർസംസ്ഥാന പാത ആയി ആണ് എല്ലാവർക്കും കൂടുതൽ പരിചയം.
കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്ന് ആണ് ചുരം തുടങ്ങുന്നത് വയനാട്ടിലെ ലക്കിടിയിൽ വന്നു അവസാനിക്കുമ്പോഴേക്കും ഏകദേശം 12 km പൂർത്തിയാകും . അതിനിടക്ക് 9 കൊടും വളവുകളും ചെറിയ അരുവികളും കൊടും കാടുകളും മനോഹരമായ പ്രകൃതി ഭംഗിയും ഒക്കെ നമുക്കു കാണാം .ഒൻപതാമത്തെ വളവ് കഴിഞ്ഞു ആണ് main attraction ഇതിനെ ലക്കിടി view point എന്നും പറയും. അവിടെ നിന്ന് നോക്കിയാൽ നമ്മൾ യാത്ര തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഏറെ കുറെ panoramic view കിട്ടും , കാലാവസ്ഥ നല്ലതാണെൻകിൽ 56 km അപ്പുറം കിടക്കുന്ന കോഴിക്കോട് ബീച്ച് വരെ കാണാം . ഇപ്പോൾ മനസിലായില്ലേ ആ ഒൻപതാമത്തെ വളവിന്റെ പ്രാധാന്യം . കൂട്ടിന് കോടമഞ്ഞും കുറച്ചു തണുപ്പും ഉണ്ടാകും ചിലപ്പോൾ ഒക്കെ .
View point ലെ രാത്രി കാല കാഴ്ചകളും അതി മനോഹരമാണ് , ദൂരെ അങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം കണക്കെ മിന്നി മറയുന്ന വെളിച്ചവും ചുരമിറങ്ങി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും , മൈസൂരിലേക്കും മറ്റും tour പോകുന്ന സ്കൂൾ / കോളേജ് പിള്ളേരുടെ ആഹ്ലാദത്തിമിർപ്പും ഒക്കെ അവിടെ നിന്നാൽ
ആസ്വദിക്കാൻ പറ്റും .

2. ചങ്ങലമരം ( chain tree)


ലക്കിടി view point കഴിഞ്ഞു 1 km ആകുമ്പോൾ ചങ്ങലമരം എത്തും ,ഇവിടെ എത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ്കാർ ചെയ്ത ഒരു ചതിയുടെയും കൊലപാതകത്തിന്റെയും വേദനിക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിൽ കടന്നു വരും .

കോഴികോട്ടുനിന്നു നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷ്കാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാകുവാൻ കഴിയുന്നില്ല , അന്നേരം അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടനെ ആശ്രയിച്ചു ,വൻ തുകയും offer ചെയ്തു .

British Engineering നെ വെല്ലുന്ന തരത്തിൽ പാത കണ്ടെത്തി , എന്നാൽ ഇതിന്റെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി കരിന്തണ്ടനെ മലമുകളിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു ,പിന്നീട് അതിലേ പോകുന്ന കാളവണ്ടികൾ മുതൽ എല്ലാം അപകടത്തിൽ പെടാൻ തുടങ്ങി , ഇതിനു കാരണമായി കരുതുന്നത് കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവ് ആണ് എന്നാണ് , അവസാനം ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി മരത്തിൽ തളച്ചു , ഇന്ന് ഇതിനടുത്തായി ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട്‌ ‘ചങ്ങല മുനീശ്വരന് കോവില്’ എന്നാണ് പേര്.
എല്ലാ വര്ഷവും മാര്ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച കരിന്തണ്ടന് സ്മൃതിയാത്ര ഉണ്ടാകാറുണ്ട് .അത് അവിടത്തെ ഒരു സംഘടന നടത്തുന്നതാണ് .1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. ഇതൊക്കെ കൊണ്ട് തന്നെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്ത എല്ലാവരും കാണുന്നത് .ഇപ്പോൾ കരിന്തണ്ടനെ ആസ്പദമാക്കി ഒരു സിനിമയും വരുന്നുണ്ട് .ലീല സന്തോഷ് സംവിധാനം ചെയ്തു വിനായകൻ നടൻ ആകുന്ന ഒരു ചരിത്ര സിനിമ ആണ് .

ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം .പെഡൽ ബോട്ട് സഫാരി ഇവിടെ ലഭ്യം ആണ് കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് .പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് “പൂക്കോടൻ പരൽ” . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് .തടാകത്തിൽ നീല ആമ്പൽ കാണാം .4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്.

Visiting time: 9:00 am – 5:00 pmEntry for Entry fees
Adult Rs.20Children Rs.10 Camera Rs.20 Pedal Boat 2 seat Rs.100
Pedal Boat 4 seat Rs.200 Row boat Rs.350 പൂക്കോട് lake ഇൽ ഉള്ള activities
* Boating * Children park * Aquarium * Fish Spa * Magic Mirror* Handicrafts


    പൂക്കോട് തടാകത്തിൽ നിന്ന് 2.3 km ദൂരത്താണ് വൈത്തിരി .വയനാട് ജില്ലയിൽ ആകെ മൂന്നു താലൂക്ക് മാത്രമേ ഉള്ളൂ , അതിൽ ഒന്നാണ് വൈത്തിരി .കാട്ടിലേക്കുള്ള പല സാഹസിക യാത്രകളും ഇവിടെ നിന്ന് പുറപ്പെടാറുണ്ട്.കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള ‘വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല’ വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് .


    
വൈത്തിരി ഇൽ നിന്ന് 17 km ആണ് ദൂരം .വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.

Pookode lake ഇൽ നിന്ന് 24 km ആണ് ഇവിടേക്ക് ഉള്ള ദൂരം .മേപ്പാടിയിൽ നിന്ന് 8 km ഉം ആണ് .
വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ .മലകയറുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ് .

ഈ തടാകം വറ്റാറില്ല . മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങ്ങ് നു അനുമതി വാങ്ങേണ്ടതാണ്. ഇതൊരു 3 മണിക്കൂർ എടുക്കും.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.നാലര കിലോമീറ്റർ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം അതിൽ ഒരു കിലോമീറ്റർ നടന്നാൽ watch tower ന് അടുത്ത് എത്തും .
രണ്ട് കിലോമീറ്റർ കൂടി നടന്നാൽ ഹൃദയതടാകത്തിൽ എത്തും .ഏറ്റവും മുകളിൽ എത്താൻ വീണ്ടും ഒന്നര കിലോമീറ്റർ നടക്കണം .ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.

Time : 7am to 5pm Chembra Peak Wayanad
Entry Fee: 20 per person 750 for Trekking,
Foreigners -1500(For a group of 10 people) 150 for Guide Charges
10 Parking fee for 2 wheelers
Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം .20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻ ആണ് .മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6km പോയാൽ ഇവിടെ എത്താം ,അത്യാവശ്യം നല്ല റോഡണ്.
പൂക്കോട്‌ lake ഇൽ നിന്ന് 28 km ദൂരം ഉണ്ട്. മേപ്പാടിയിൽ നിന്ന് 12 km ഉം .മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ
അദ്ഭുതലോകത്തേക്കാണ്‌. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.
മേപ്പാടിയിൽ നിന്ന് 15 km ആണ് ദൂരം .വയനാട്ടിലെ മേപ്പാടിയില് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില് കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്ഘടമാണ്.4×4 & bike നു മാത്രമേ പോകുവാൻ കഴിയൂ
കൊടും കാടിനുള്ളിലൂടെ ആണ് യാത്ര .അതിരാവിലെ കയറിത്തുടങ്ങിയാല് മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും .തൊള്ളായിരം കണ്ടി എന്നാല് 900 ഏക്കര് എന്നാണു
അര്ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര് സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില് ഉള്ളതാണ് ഇന്ന്.


സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനൽ പാറ വെള്ളച്ചാട്ടം.വാഹനങ്ങൾ കുറച്ചു മാറി ആണ് പാർക്കിങ് , പിന്നീട് ഏകദേശം 1.5 km കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൻ , വഴികൾ എല്ലാം കല്ലുപാകിയതാണ് .
ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികൾക്ക് നല്ല അനുഭവം നൽകും. 100 അടി മുതൽ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

Best time to visit: Oct, Nov, Dec and Jan months.
Visiting Hours: 8:00 am – 5:00 pm
Entry for Entry fees Adult Rs.50 Children Rs.30 Camera Rs.40
Foreigners Rs.90 Camera (Foreigners) Rs.80
മേപ്പാടിയിൽ നിന്ന് 15 km ഉം കൽപ്പറ്റയിൽ നിന്ന് 24 km ഉം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 km ഉം ദൂരം ഉണ്ട് .സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.സീതാദേവി ഭൂമി പിളര്ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള് വെള്ളം നല്കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര് പറയുന്നു. മുന്പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള് ഇവിടെ നടത്തിയിരുന്നതായി പഴമക്കാര് പറയുന്നു



കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
ഇപ്പോൾ closed ആണ്.വനംവകുപ്പിന്റെ കീഴിൽ ആണ് ഇവിടം .മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ വടുവഞ്ചാല് ടൗണില്നിന്ന് ആറുകിലോമീറ്റര് ദൂരം യാത്രചെയ്താല് സണ്റൈസ് വാലി വ്യൂ പോയന്റിലെത്താം. മേപ്പാടി-വടുവഞ്ചാല് റൂട്ടില് യാത്രചെയ്യുന്നവര്ക്ക് പാടിവയല് മഖാമിന്റെ സമീപത്തിറങ്ങി കാടാശ്ശേരിയിലേക്ക് നടന്നാലും ഇവിടെയെത്താം.കുന്നുകളുടെ ചെങ്കുത്തായ താഴ്!വരയിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തംപാറ വെള്ളച്ചാട്ടം, മീന്മുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന പുഴകള് സംഗമിച്ച് ചാലിയാര്പ്പുഴയായി രൂപാന്തരം പ്രാപിക്കുന്നതും സണ്റൈസ് വാലിയിലാണ്. മനോഹരമായ സൂര്യോദയവും ഇവിടെനിന്ന് കാണാന്കഴിയും. മേപ്പാടി വനം റെയ്ഞ്ച് ഓഫീസിനുകീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സണ്റൈസ് വാലി വരെ വാഹനങ്ങളിലെത്തിപ്പെടാനും കഴിയും.

14. നീലിമല view point💚


കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്പ്പറ്റയ്ക്കു മുന്പ് ചുണ്ടേല് എന്ന സ്ഥലത്തെത്തുമ്പോള് ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല് നീലിമല വ്യൂ പോയിന്റിലെത്താം.

വടുവഞ്ചാലില് നിന്ന് മൂന്നര കിലോമീറ്റര് പാറക്കല്ലുകള് നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4×4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .




കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്. കാണാൻ ഒരു വഴി ഉണ്ട് നീലിമല നിന്ന് കാണാം .
നീലിമയിൽ നിന്ന് 12 km ആണ് ദൂരം .അമ്പലവയലിലെ ക്വാറികൾക്കിടയില് തല ഉയർത്തിനിൽക്കുന്ന സ്ഥലമാണ്മ ഞ്ഞപ്പാറ .ഇവിടെ സൂര്യോദയവും സൂര്യസ്തമയവും കാണാം ഉള്ളതാണ്.താഴെ കാരാപ്പുഴ dam ആണ്.
കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്. അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും .ചുറ്റും പാറമടകൾ ആണ് .പാറമടകൾക്കിടയിലായതിനാൽ അതികമാരും ഇഷ്ടപ്പെടാനും വഴിയില്ല .







കരാപ്പുഴ ഡാമിന്റെ ഭാഗം തന്നെ ആണ് . സീസൺ ആകുമ്പോൾ ഇവിടം മൊത്തം ആമ്പലും താമരയും വിടർന്നു നിൽക്കുന്നത് നല്ല ഭംഗി ഉള്ള കാഴ്ച ആണ് .നല്ല നടൻ മത്സ്യം കിട്ടു



നീലിമലയിൽ നിന്ന് 11 km ഉം കാരാപ്പുഴ ഡാമിൽ നിന്ന് 5 km ഉം ദൂരം ഉണ്ട് .വയനാട് ഹെറിറ്റേജ് മ്യൂസിയം അഥവാ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും വിളിക്കാറുണ്ട് .

        ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്.നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, മറ്റ് രസകരമായ വസ്തുക്കൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുരാതന ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, മൃദു ശിലകളും വിഗ്രഹങ്ങളും മ്യൂസിയത്തിൽ ഉണ്ട് .
നാലു തലം ആയിട്ടാണു മ്യൂസിയം set ചെയ്ത്തിരിക്കുന്നതു

1- വീരസ്മൃതി:     കാലി കവർചയും,അവ വീണ്ടെടുക്കാൻ നടത്തിയ പോരുകളിൽ                                     വീരമൃത്യു വരിച്ച വീരൻമാരുടെ സ്മരണക്കായി നാട്ടിയ കഥകൾ                                     കൊത്തിയ സ്മരണശിലകളാണ് ഇവിടെ.1000 വർഷങ്ങൾക്ക് മുന്പ്                                 ജീവിച്ച ഒരു പുലിമുരുകന്റെ ശിലയും ഉണ്ട്
2-ദേവ സ്മൃതി:     1000 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിലോ കാവുകളിലോ                                                 പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണ് ഇവ. വയനാടൻ സമതലങ്ങളില്                                 നിലനിന്നിരുന്ന വിശ്വാസ ആചാരങ്ങളിലേക്ക് ഇവ വിരൽ                                                 ചൂണ്ടുന്നു.ഭൈരവമൂർത്തി പ്രതിമകളാണ് അധികവും.
3- ജീവനസ്മൃതി: വയനാടൻ ഗ്രാമീണതയിടെയും കാർഷിക വൃത്തിയുടെയും                                             അടയാളങ്ങളാണ് ഇവിടെ ഉളളത്.
4-ഗോത്ര സ്മൃതി: ഗോത്രജീവിതത്തെകുറിച്ചും അവർ ഉപയോഗിച്ചിരുന്ന                                                         ഉപകരണങ്ങളും ഇവിടെയുണ്ട്.

സമയം: 10 മുതൽ വൈകുന്നേരം 5.30 വരെ
പ്രവേശന ഫീസ്: മുതിർന്നവർക്ക് 20 രൂപ.
കുട്ടികൾക്ക് 10 രൂപ.
ക്യാമറ 20 രൂപ.
വീഡിയോ ക്യാമറ 150 രൂപ.

അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു പോവുന്ന ചെറിയ വഴിലൂടെ പോയാൽ ഇവിടെ എത്തും .കടുവാക്കുഴിക്ക്‌ ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം. പാറകളുടെ ഇടയിലെ ഒരു വിടവ്‌ ആയേ പുറമെ നിന്ന് തോന്നൂ. വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക്‌ ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട…അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്‌. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം…


കൽപ്പറ്റയിൽ നിന്ന് 17 km ഉം , എടക്കൽ ഗുഹയിലേക്ക് ഇവിടെ നിന്ന് 10 km ഉം ഉണ്ട് . പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.

കാക്കവയലിൽ നിന്നും 8 km ദൂരവും സുൽത്താൻ ബത്തേരിയിൽ നിന്ന് 25 km റും ആണ് ദൂരം .ഇതൊരു earth dam ആണ് .എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
(map 6,7&8 നോക്കുക )

കേരളത്തിലെ ഏറ്റവും വലിയ വര്ണ്ണമത്സ്യങ്ങളുടെ അക്വേറിയം ആണ് ഇത് .കാരാപ്പുഴ അണക്കെട്ടിനോട് ചേര്ന്നുള്ള വെള്ളടക്കുന്നില് ആണ് ഇത് സ്ഥിതി ചെയ്യുന്നത് .കാരാപ്പുഴ ഡാമിൽ നിന്നും ഒരു 2 Km ദൂരം ആണ് ഉള്ളത്. ഇറക്കുമതി ചെയ്ത പല മീനുകളും ഇവിടെ ഉണ്ട് . കുട്ടികളുമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും.
കാരാപ്പുഴ dam മൊത്തമായി long view ഇവിടെ നിന്ന് കാണാം .
രാവിലെ ഒമ്പത് മുതല് വൈകുന്നേരം ആറ് വരെയാണ് സന്ദര്ശകര്ക്ക് പ്രവേശനം.മുതിര്ന്നവര്ക്ക് 20-ഉം കുട്ടികള്ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ് ഏര്പ്പെടുത്തിയിരിക്കുന്നത് .

22. ഉറവ് Bamboo Grove



വൈത്തിരി ഇൽ നിന്ന് 22 km ഉം സുൽത്താൻബത്തേരി ഇൽ നിന്ന് 21 km ഉം കാരാപ്പുഴ ഡാമിലേക്ക് 7 km ഉം ആണ് ദൂരം .ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര് ചേര്ന്ന് രണ്ടു പതിറ്റാണ്ടു മുന്പാണ് ഉറവിന് തുടക്കമിടുന്നത്.

പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില് മുളയുല്പ്പന്നങ്ങളുടെ നിര്മാണത്തില് എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില് രൂപപ്പെടുന്നത്. ആഭരണങ്ങള്, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്, ഫയല് എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്മിച്ച് നല്കുന്ന രണ്ടായിരത്തോളം ഉല്പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.

        കരകൗശല വസ്തുക്കള്ക്കു പുറമെ ഭക്ഷണ പദാര്ത്ഥങ്ങളുമുണ്ട് ഉറവില്. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട് .നിരവധി യൂണിറ്റുകളിലായി 200ഓളം പേര്ക്ക് മുള ഉത്പന്നങ്ങള് നിര്മ്മിക്കാന് ഉറവില് പരിശീലനം നല്കുന്നുണ്ട്. ഇവരില് ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന് ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്നാടന് സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.




കാരാപ്പുഴ ഡാമിൽ നിന്ന് 8 km ആണ് ദൂരം.
അങ്ങനെ അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ .ഇവിടെ നിന്നാല് നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .


ആറാട്ടുപാറയിൽ നിന്ന് 1 km മാത്രമേ ദൂരം ഉള്ളൂ . അമ്പലവയലിൽ നിന്ന് 2.7 km ഉം . തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട് .ചരിത്ര പ്രധാനമായ ഇടക്കല് ഗുഹയിലേക്ക് ഇവിടെ നിന്ന് 6 km മാത്രമേ ഉള്ളൂ.




ഹനുമാൻ മല എന്നും വിളിക്കാറുണ്ട് .നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്
ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.
    അമ്പുകുത്തി മലയിൽ ആണ് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് . ഗുഹ എന്ന് പറയുമെൻകിലും ഇതൊരു ഗുഹ അല്ല ,മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്.

മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിൽ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങൾ ആണ് ഗുഹയിൽ കാണുവാൻ കഴിയുക. ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം.

Entry time:- 9 am-3.30 pm
(എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും)
Address Edakkal Hermitage, Wayanad, Kerala – 673592
Entry Fee : Entry Fee for Indians : 20 Rs. Entry Fee for Foreigners : 40 Rs.
Vehicle Fee : Fee for Shuttle Jeep per person : 70 Rs.
Timings : Visiting Hours -10:00 AM – 7:00 PM
Phone No (Official) +91-98470-01491 / +91-94472-62570
Photography allowed or not Allowed
Cam-order Fee : 100 Rs. Still Camera Fee : 25 Rs.



എടക്കൽ ഗുഹ ഇൽ നിന്ന് 12 km ദൂരത്തിൽ ആണ് .വയനാട് ജില്ലയിലെ ബത്തേരി ഇൽ ആണ് ഈ ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽനിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്.

1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.

Time to visit : 8 am to 12 pm & 2 pm to 6 pm



Jain temple ഇൽ നിന്ന് 15 km ഉം കൽപ്പറ്റ ഇൽ നിന്ന് ആണെൻകിൽ 38 km ഉം ആണ് ദൂരം .1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും.

സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കർണ്ണാടകവും തമിഴ്നാടും സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു.
    ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള് വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്ത്തല് കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം.

കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു.മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്.

കാട്ടില് ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്.
Entry Fee: Indians: Rs. 10 per person Children below 12 years and bonafide students on tour: Rs. 5 per head Foreigners: Rs.100 per person Elephant or jeep safaris Rs.300 per person.



വയനാടിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെൻകിലും വനം വകുപ്പ് കനിയാതെ ഈ വെള്ളച്ചാട്ടം കാണുവാൻ കഴിയില്ല .ഏറെ പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള വനമായതിനാലാണ് ഇവിടേക്ക് സന്ദര്
ശകരെ കര്ശനമായി വിലക്കിയിരിക്കുന്നത്.
വയനാട് വന്യജീവിസങ്കേതത്തിനു കീഴിലെ കുറിച്യാട് റെയ്ഞ്ചില് ആണ് ഇത് .പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്ക് കബനി നദിയിലാണ് വന്നുചേരുന്നത്.

മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .ഇന്ത്യയിലെ ആള്പ്പാര്പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്.

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക .

    ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ .
Entry Fee Rs 80 per person for Indians Rs 150 per person for Foreign Tourists
Rs 50 for Still Camera, Rs 10 Parking fee for 2 wheeler Rs 30 Parking fee for Auto Rs 50 Parking fee for Car / Jeep RS 80 Parking fee for Bus / Mini bus
31. കുട്ടേട്ടന്റെ ഉണ്ണിയപ്പ കട



മാനന്തവാടി -കുട്ട വഴി മൈസൂർ യാത്ര ചെയ്യുംപോൾ തിരുനെല്ലി യിലേക്കു തിരിയുന്ന തെറ്റ് റോഡ് ജംക്ഷനിൽ ആണ് ഈ ഉണ്ണിയപ്പക്കട
ഒരു പ്രശസ്തമായ ഉണ്ണിയപ്പക്കട ആണ് ഇത് ഇവിടെ നല്ല സ്വാദിഷ്ടമായ ഉണ്ണി അപ്പം കിട്ടും .


32. തോൽപ്പെട്ടി വന്യജീവി സങ്കേതം




മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത്. 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.

കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്പ്പെടുന്ന വനമേഖലകള്. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില് അറിയപ്പെടുന്നത് .

Entry time:-7 am-9am (40 jeeps)3 pm-5pm (20 jeeps)
ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല..

B moh'd Ashraf

Popular Now

ഹൈദരാബാദ് 𝙃𝙮𝙙𝙚𝙧𝙖𝙗𝙖𝙙

𝗥𝗢𝗔𝗗 𝗧𝗥𝗜𝗣 𝗧𝗢, #𝙃𝙮𝙙𝙚𝙧𝙖𝙗𝙖𝙙   ഏറെ നാളത്തെ ആഗ്രവും കാത്തിരിപ്പും ആയിരുന്നു  ഹൈദരാബാദ്. എങ്ങനെ പോകണണം എപ്പോൾ പോകണം എന്നൊന്നും ...