Tuesday 18 January 2022

അഞ്ചുമലപ്പാറ

#അഞ്ചുമല_പാറ
കൊല്ലം ജില്ലയിലെ എനാദിമംഗലം ഗ്രാമത്തിൽ കുന്നിട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് അഞ്ചുമാല പാറ. ഈ ചെറിയ പ്രദേശം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. ചരിത്രപരമായ നിരവധി വിശ്വാസങ്ങളും ഐതീഹ്യ കഥകളും അഞ്ചുമല പാറയ്ക്ക് ഉണ്ട്.. "പഴമയിൽ മലവെട്ടി വിത്തുവിതച്ച് കരനെൽകൃഷി നടത്തിയ സ്ഥലമായിരുന്നു ഇവിടെ. വിത്ത് പാകമായപ്പോൾ നെല്ലിന് പകരം മങ്ക് കിട്ടിയപ്പോൾ കർഷകർ അതെല്ലാം അഞ്ചുമലയിലെ പാറയുടെ മുകളിൽ ഉപേക്ഷിച്ചുപോയി. മൂന്ന് നാളുകൾക്ക് ശേഷം കന്നുകാലികൾക്ക് തീറ്റതേടി ഇവിടെയെത്തിയ കർഷകർ കണ്ടത് മങ്കെല്ലാം നെല്ലായി കിടക്കുന്നതാണ്. മാത്രമല്ല ആയിരം തുണിപ്പറ അളന്നിട്ടും അത് തീരുന്നുമില്ല. ഇങ്ങനെ അഞ്ചുമലപ്പാറ ആയിരംതുണിപ്പാറയുമായി മാറി." അതിനാൽ ഇതിനെ 'ആയിരം തൂണി മല' എന്നും വിളിക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള മലകളിൽ ഒന്നാണ് അഞ്ചുമല പാറ. ഈ പ്രദേശത്തിന്റെ മനോഹരമായ കാഴ്ച ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പതിവ് സ്ഥലം കൂടിയാണ്. കുറ്റിച്ചെടികളും മരങ്ങളും കൊണ്ട് പച്ചപുതച്ച കുന്നുകൾക്കിടയിലൂടെ അതി സഹസികമായി കയറി പ്രകൃതിയുടെ മനോഹാരിത അസ്വതിക്കാം. ഏറ്റവും മനോഹരമായ സൂര്യോദയങ്ങളും, സൂര്യാസ്തമയങ്ങളും ആസ്വദിക്കാൻ കഴിയുന്ന സ്ഥലം കൂടിയാണിവിടം.
ജില്ലയിലെ ടൂറിസത്തിന് അഞ്ചുമല പാറ അനന്തമായ സാധ്യതകളാണ് കാട്ടിത്തരുന്നത്. ഇവിടെ എത്തിയാൽ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സമീപ പ്രദേശങ്ങളുടെ എല്ലാം ദൂരക്കാഴ്ച ദൃശ്യമാകും. പ്രദേശവാസികൾക്ക് മലനട ക്ഷേത്രവുമായി ബന്ധമുള്ള പാറയാണിത്. അതുകൊണ്ട് തന്നെ അതിന്റേതായ പരിശുദ്ധിയോടെയും വിശ്വസത്തിലുമാണ് അവർ ഇവിടേക്ക് എത്തുന്നത്. പാറയ്ക്ക് മുകളിൽ ഒരിക്കലും വറ്റാത്ത കുളവുമുണ്ട്. മഴക്കാലത്തും, ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഉയരമുള്ള പാറയുടെ ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുന്നതും അത് ഒഴുകിമാറുന്നതും കാണുന്നതിനായിട്ടാണ് ഇവിടേക്ക് കൂടുതലും ആളുകൾ എത്തുന്നത്. സാഹസിക ടൂറിസത്തിന് നല്ല സാധ്യത ഉള്ള സ്ഥലം കൂടിയാണിവിടം. ഒരുപക്ഷെ ഭാവിയിൽ ഒരു നല്ല ടൂറിസ്റ്റ് സ്പോട്ട് ആയി മാറാനും സാദ്ധ്യതകൾ ഏറെ... Nb: എപ്പോഴും പറയാറുള്ള മറ്റൊരു കാര്യം. മാലിന്യവും പ്ലാസ്റ്റിക് വേസ്റ്റും നിക്ഷേപിക്കാൻ ആണെങ്കിൽ ദയവായി ആരും അവിടേക്കു പോകരുതേ എന്നൊരു അപേക്ഷയുണ്ട്...🙏🙏 പ്രാദേശികമായ പൊതുഗതാഗതമായ ബസ്സുകൾ, ക്യാബ് സേവനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ സഹായത്തോടെ ഇവിടേയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും...

Popular Now

അഞ്ചുമലപ്പാറ

#അഞ്ചുമല_പാറ കൊല്ലം ജില്ലയിലെ എനാദിമംഗലം ഗ്രാമത്തിൽ കുന്നിട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് അഞ്ചുമാല പാറ. ഈ ചെറിയ പ്രദേശ...